Home / Events

Events

തിരുനെല്ലി ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ

വിശേഷവിധി ഇംഗ്ലീഷ് തിയതി മലയാളം തിയതി
ചുറ്റുവിളക്ക് ജനുവരി -1 ധനു 18
കുഭംവാവ് മാർച്ച് 13 കുഭം 29
പ്രതിഷ്ടാദിന ഉത്സവം മാർച്ച് 14 ,15 ,16 കുംഭം -30 മീനം-1 ,2
വിഷുഉത്സവം ഏപ്രിൽ 11,12,13 മീനം 28,29,30
വിഷുക്കണി ഏപ്രിൽ 14 മേടം 1
വൈശാഖ വാവ് മെയ് 11 മേടം 29
ഭൂതത്തെ പറഞ്ഞയക്കൽ മെയ് 26 ഇടവം 11
കർക്കിടകവാവ് ഓഗസ്റ്റ് 8 കർക്കിടകം 23
തിരുവോണം ഓഗസ്റ്റ് -21 ചിങ്ങം 5
പുത്തരി നവംബർ -11 തുലാം 26

വിഷു

തെക്കൻ കാശിയെന്ന് അറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവമാണ് വിഷു. ഈ മഹാക്ഷേത്രത്തെ കുറിച്ചോർത്താൽ തെഗയാശ്രാദ്ധം ഊട്ടിയ ഫലമാണൊണ് ഐതീഹ്യം. അപ്പോൾ കണിയായി പെരുമാളെ ദർശ്ശിക്കാൻ കഴിഞ്ഞാലുള്ള ഭാഗ്യം പറയേണ്ടതില്ലല്ലോ അത്രയ്ക്കും പ്രധാനമാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ വിഷുക്കണി. വിഷു എന്നാൽ തുല്ല്യമായത് എന്നർത്ഥം. രാവും പകലും തുല്ല്യമായ ദിനമാണ് മേടം1. നരാകുസരനെ വധിച്ച് ഭഗവാൻ ശ്രീകൃഷണൻ ഭൂമിയിൽ ധർമ്മം പുനസ്ഥാപിച്ച ദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. മേട മാസത്തിന് മുൻപ് തന്നെ തിരുനെല്ലിക്കാട് മുഴുവൻ കണിക്കൊന്ന പൂത്തുലഞ്ഞ് നിൽക്കും. തിരുനെല്ലി മുഴുവൻ പൊൻനിറം ചാലിച്ച് കണിക്കൊന്ന പൂത്ത് നിൽക്കുത് വിഷുവിൻറെ നിറസാന്നിധ്യമാണ്. വയനാട്ടിൽ നിന്നും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും വിഷുകണിക്കായ് ആളുകൾ എത്തിച്ചേരാറുണ്ട്. തിരുനെല്ലിയിലെ വിഷു ഉത്സവത്തിൻറെ മറ്റൊരു പ്രത്യേകതയാണ് ആദിവാസി ഗോത്രവിഭാഗത്തിൽപ്പെട്ട തേൻകുറുമർ (കാട്ടുനായ്ക്ക-പ്രാക്തന ഗോത്രവർഗ്ഗം) വിഭാഗത്തിൻറെ കോൽക്കളി. ഗോത്രത്തിൻറെയും നാടിൻറെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി വഴിപാടായാണ് തേൻകുറുമർ കോൽക്കളി നടത്തുത്. വിഷുവിനു തലേദിവസമാണ് കോൽക്കളി ക്ഷേത്രമുറ്റത്ത് നടക്കാറുള്ളത്. 10 മുതൽ 12 പേരാണ് ഓരൊ സംഘത്തിലും ഉണ്ടാകാറ്. മാസങ്ങൾ നീണ്ടുനിൽക്കുന്ന വ്രതശുദ്ധിയുടെയും, ചിട്ടയായ പരിശീലനത്തിൻറെയും പൂർണ്ണത നമുക്ക് അതിൽ ദർശ്ശിക്കാൻ സാധിക്കും. ഈ ക്ഷേത്രം എത്രത്തോളം ആദിവാസി വിഭാഗവുമായും പഴമയുമായും ബന്ധപ്പെട്ടുകിടക്കുന്നു എന്നുള്ളതിന് ഇതിലും വലിയ മറ്റൊരുദാഹരണം വെറെയില്ല. തിരുനെല്ലി എന്ന നാമോച്ചാരണത്താൽ ധർമ്മം ലഭിക്കുമെന്നും ദർശനത്താൽ ധനവും പൂജനത്താൽ ആഗ്രഹവും കൈവരും എന്നാണ് വിശ്വാസം. ധ്യാനത്താൽ മോക്ഷമാണ് ലഭിക്കുക. കൊടുംപാപങ്ങൾ ചെയ്ത ഏത് മനുഷ്യരും ക്ഷേത്രത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പാപവിമുക്തനായി സംസാരികമോഹത്തിൽ നിന്നും മോചിതനാവുമെും പറയപ്പെടുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റുതിന് മുൻപ് തിരുനെല്ലിയിൽ ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങിയോ എന്ന് ചോദിക്കുന്ന ഒരു ചടങ്ങും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരുനെല്ലി ക്ഷേത്രത്തിൽ നേരത്തെ കൊടിയേറ്റുത്സവം ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

പ്രതിഷ്ഠാദിനം

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊല്ലവർഷം 1186 മീനമാസത്തിൽ നട പുന:പ്രതിഷ്ഠാ നവീകരണകലശത്തിനു ശേഷം ഇപ്പോൾ മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം കൊണ്ടാടുന്നത്. കുംഭം 30, മീനം 1 , 2 , തീയതികളിൽ ആണ് നടത്തുന്നത് പ്രസാദശുദ്ധി, അസ്ത്ര കലശം, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, വാസ്തു പുണ്യാഹം, ചതശുദ്ധി, ധാര, പഗവ്യം, പകം, കലാശാഭിഷേകങ്ങൾ, ദ്രവ്യകലശം, അധിവാസ ഹോമം, കലശാധിവാസം, അധിവാസം വിടർത്തി പൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടുകൂടി മീനമാസത്തിലെ അശ്വതി നക്ഷത്രത്തിനാണ് 3 ദിവസത്തെ പ്രതിഷ്ഠാദിനം അവസാനിക്കുത്.

പുത്തരി

തുലാ മാസത്തിലെ തിരുവോണം നക്ഷത്രത്തിനാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ആഘോഷിക്കാറ്. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നേൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നുള്ളതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്ത് നിന്ന് അവകാശികളായ ചെട്ടി സമുദായക്കാർ വിളയിച്ച നെൽക്കതിർ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്ദ്യഘോഷങ്ങളോടുകൂടി ക്ഷേത്രം ജീവനക്കാർ ഏറ്റുവാങ്ങുകയും, ദൈവത്താർമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു. പുത്തരി ദിവസം പന്തീരടി പൂജയ്ക്കു ശേഷം വാദ്ദ്യഘോഷത്തോടുകൂടി നേൽക്കതിരുകൾ ക്ഷേത്രത്തിൽ എത്തിച്ച് മേൽശാന്തിയുടെ നേതൃത്വത്തിൽ കതിർ പൂജ നടത്തുന്നു. ഇങ്ങനെ കൊണ്ടു വന്ന കതിരിൽ നിന്ന് വേർതിരിച്ചെടുത്ത അൽപ്പം അരി ഉപയോഗിച്ചാണ് കതിർപൂജയ്ക്കായി നിവേദ്ദ്യം തയ്യാറാക്കുത്. കതിർ പൂജയ്ക്ക് ശേഷം ആ കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നു. സർവ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭക്തജനങ്ങൾ ഇവ വീട്ടിൽ സൂക്ഷിക്കുന്നു. പുത്തരിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വർഷങ്ങളായി പ്രാസാദ ഊട്ട് നടത്തിവരുന്നു.

ചുറ്റുവിളക്ക്

തിരുനെല്ലി ക്ഷേത്രത്തിൻറെ തെക്കേ നടയിലുള്ള ചെറിയ ക്ഷേത്രമായ ദൈവത്താർ മണ്ഡപത്തിലെ ഉത്സവമാണ് ചുറ്റുവിളക്ക്. ധനു മാസത്തിലെ 18ാം തീയതിയാണ് ചുറ്റുവിളക്ക് നടത്താറുള്ളത്. വേട്ടയ്ക്കൊരുമകനും, ഭഗവതിയും പ്രതിഷ്ഠയായുള്ള ദൈവത്താർ മണ്ഡപം ആദിവാസി വിഭാഗത്തിൽപ്പെട്ട കുറുമവിഭാഗക്കാർക്ക് പ്രത്യേകാധികാരവും അവകാശവുമുള്ള സ്ഥലമാണ്. എല്ലാ ക്ഷേത്രങ്ങളിലും 41 ദിവസമാണ് മണ്ഡലകാലം കൊണ്ടാടുന്നത് എങ്കിലും പണ്ടുകാലത്ത് 48 ദിവസത്തെ ആഘോഷമാണ് ഇവിടെ നടന്നിരുന്നതത്രേ. അതുകൊണ്ടാണ് ധനു 18 ഉത്സവദിനമായി കൊണ്ടാടുന്നത്. അന്നേ ദിവസം തിരുനെല്ലി ക്ഷേത്രത്തിൽ കഴ്ചശീവേലി ഉൾപ്പെടെ പ്രത്യേകം പൂജകൾക്കും അത്താഴ പൂജയ്ക്കും ശേഷം തിരുനെല്ലി ക്ഷേത്രത്തിലെ ഭഗവതി സ്ഥാനത്തുനിന്ന് വാൾ എഴുന്നള്ളിച്ചു ദൈവത്താർ മണ്ഡപത്തിൽ എത്തുന്നതോടെയാണ് അവിടുത്തെ പ്രധാന ചടങ്ങുകൾ ആരംഭിക്കുന്നത്. ദൈവത്താർമണ്ഡപത്തിൽ വയനാട്, കുടക് തുടങ്ങിയ സ്ഥലങ്ങളിലെ ബഹുഭൂരിപക്ഷം ഗോത്രസമൂഹവും തിരുനെല്ലിയിലെ ഗോത്രമൂപ്പന്മാരും ചേർന്ന് നടത്തുന്ന ഗോത്രാരാധനകളും, പരമ്പരാഗത കലാപരിപാടികളും മറ്റും ഉണ്ടാകാറുണ്ട്. നേരത്തെ എഴുള്ളിച്ച വാൾ തിരിച്ച് ഭഗവതി സ്ഥാനത്ത് എത്തിയാൽ മാത്രമേ തിരുനെല്ലി ക്ഷേത്രത്തിലെ നട അടയ്ക്കുകയുള്ളു.

ധനു മാസത്തിലെ തിരുവാതിര

ശ്രീ മഹാദേവൻറെ സ്ഥാനമായ ഗുണ്ഡിക ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ധനു മാസത്തിലെ തിരുവാതിര. ഭഗവാൻറെ ജന്മദിനമായ ഈ ദിവസം ഗുണ്ഡികാക്ഷേത്രത്തിൽ പ്രത്യേകം പൂജകളും മറ്റും നടത്താറുണ്ട്. സമീപവാസികളായ സ്ത്രീകളും കുട്ടികളും പ്രത്യേകിച്ച് കന്യകമാർ ഈദിവസം സന്ധ്യാദീപം തെളിയിക്കാൻ എത്തിച്ചേരാറുണ്ട്. ദീപാലംകൃതമായ ഗുണ്ഡികക്ഷേത്രം കാണാൻ തന്നെ നല്ല രസമാണ്.

ശിവ രാത്രി : കുംഭ മാസത്തിലെ തിരുവോണം നക്ഷത്രം

എല്ലാ ശിവക്ഷേത്രങ്ങളിലും എന്ന പോലെ ഗുണ്ഡിക ക്ഷേത്രത്തിലും പ്രധാനപ്പെട്ട ദിവസമാണ് കുംഭ മാസത്തിലെ തിരുവോണം അല്ലെങ്കിൽ ശിവരാത്രി. വലിയ ഒരു ഉത്സവമായി കൊണ്ടാടാറില്ലെങ്കിലും ശിവരാത്രിക്ക് പ്രത്യേകം പൂജകളും മറ്റും നടത്താറുണ്ട്. ധനു മാസത്തിലെ തിരുവാതിരയ്ക്ക് എന്ന പോലെ ശിവരാത്രിക്കും ഗുണ്ഡികാ ക്ഷേത്രത്തിൽ സന്ധ്യാ ദീപം തെളിയിക്കാൻ ധാരാളം ആളുകൾ എത്തിച്ചേരാറുണ്ട്.

വൃശ്ചികത്തിലെ തൃക്കാര്‍ത്തിക

ഗുണ്ഡിക ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് വൃശ്ചിക മാസത്തിലെ കാര്‍ത്തിക അല്ലെങ്കില്‍ തൃക്കാര്‍ത്തിക. ഭഗവാന്‍ സുബ്രഹ്മണ്യന്‍റെ ജന്മദിനമായ ഈ ദിവസം ദീപങ്ങളുടെ ഉത്സവമായാണ് നാം ആഘോഷിക്കുത്. ശ്രീ മഹാദേവന്‍ തന്‍റെ മൂാം തൃകണ്ണാല്‍ സൃഷ്ടിച്ച ആറു നക്ഷത്രങ്ങളില്‍ നി് ശ്രീ പാര്‍വ്വതി ദേവി സൃഷ്ടിച്ച പുത്രനാണ് ശ്രീ സുബ്രഹ്മണ്യന്‍ എാണ് വിശ്വാസം. ഈ ആറു നക്ഷത്ര കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം എറിയപ്പെടുത്. ഈ ദിവസം ഗുണ്ഡിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും കന്യകമാരുടെ നേതൃത്വത്തില്‍ സന്ധ്യാസമയത്ത് മണ്‍ചിരാതുകളിലും മറ്റും ദീപങ്ങള്‍ തെളിയിക്കാറുമുണ്ട്.

വാവു ബലി

കാശിയും ഗയയും ഹരിദ്വാരും കഴിഞ്ഞാൽ പിതൃകർമ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് തെക്കൻകാശി എറിയപ്പെടുന്ന ശ്രീ തിരുനെല്ലിയിലെ പാപനാശിനി. മരണാനന്തരം ആത്മാവ് വിഷ്ണു പാദത്തിലാണ് സായൂജ്യം ചേരേണ്ടതെും, ബ്രഹ്മാവിനാൽ പ്രതിഷ്ഠിതമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ചെയ്യുന്ന പിതൃകർമ്മത്തോളം ഗുണം വേറൊന്നിനില്ല എന്നും ഈ പ്രാധാന്യം മനസിലാക്കിയാണ് ജമദഗ്നി മഹർഷി, പരശുരാമൻ, ശ്രീരാമൻ തുടങ്ങി പല ശ്രേഷ്ഠന്മാരും ഐതിഹാസിക പുരുഷന്മാരും പാപനാശിനിയിൽ വന്നു ശ്രാദ്ധകർമ്മങ്ങൾ നടത്തിയത് എന്നുമാണ് പറയപ്പെടുന്നത്. ഇവിടെവെച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ബഹുവിശേഷമെുമാണ് വിശ്വാസം.

പിതൃക്കളെ ഉദ്ദേശിച്ച് നാം നൽക്കുന്ന നിത്യഭക്ഷണമാണ് ശ്രാദ്ധം, ശ്രദ്ധയോടെ നൽക്കുന്നത് എന്ന അർത്ഥത്തിലാണ് ബലിക്ക് ശ്രാദ്ധം എന്നു പേർ വത്. ഓരോ വർഷവും മരണം നട മാസത്തിലെ മരണതിഥി അഥവ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം അല്ലെങ്കിൽ ആണ്ട് ബലി എന്നും ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ബഹുദ്ദിഷ്ട ശ്രാദ്ധം എന്നും പറയുന്നു. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസിയാണ് അതുകൊണ്ട് തന്നെ ബഹുദ്ദിഷ്ട ശ്രാദ്ധം വാവു ബലി എന്നും അറിയപ്പെടുന്നു. പൊതുവെ ഏറ്റവും തിരക്കനുഭവപ്പെടാറുള്ളത് കർക്കിടകം, തുലാം, കുംഭം, മേടം മാസങ്ങളിലെ അമാവാസികൾക്കാണ്.

ഒരു ചന്ദ്രമാസത്തിലെ 28 ദിവസങ്ങളിൽ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും, കറുത്തപക്ഷം പകലുമാണ്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാൽ പിതൃക്കൾക്ക് നൽകുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കർക്കിടക അമാവാസി. കർക്കിടക അമാവാസി ദിനത്തിൽ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്ന വേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഓരേയൊരു ദിനമാണ് കർക്കിടക അമാവാസി. അതിനാൽ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താൻ ഇത്ര ഉത്തമമായ സമയം വേറെയില്ല. അതുകൊണ്ടാണ് കർക്കിടക വാവുബലിക്ക് മറ്റ് അമാവാസികളേക്കാൾ പ്രാധാന്യമേറുന്നത്.

ഭൂതത്താനെ പറഞ്ഞയക്കല്‍

ഐതീഹ്യങ്ങളിൽ പറയുന്നത് പോലെ കൊട്ടിയൂർ ക്ഷേത്രവുമായി തിരുനെല്ലി ക്ഷേത്രത്തിനുള്ള ബന്ധം വ്യക്തമാക്കുന്നതും ആചരിക്കുതുമായ ഒരു ചടങ്ങാണ് 'ഭൂതത്താനെ പറഞ്ഞയക്കൽ'. ഇതിനുപിന്നിൽ രസകരമായ ഒരു ഐതീഹ്യമുണ്ട്. പണ്ട് കൊട്ടിയൂരെ ഉത്സവ ആവശ്യത്തിനായുള്ള അരികൊണ്ടുപോയിരുത് തിരുനെല്ലിയിൽ നിന്നായിരുന്നു. അരി കൊണ്ടുപോകാൻ കൊട്ടിയൂര് നിന്നും ഭൂതങ്ങൾ വരികയായിരുുവത്രേ പതിവ്. ഒരിക്കൽ അരി കൊണ്ടുപോകുന്നതിന് നിയുക്തനായ ഭൂതഗണങ്ങളിലൊരാൾ ഭാരം കൂടുതലായതിനാൽ കുറെ അരി വഴിക്ക് കളഞ്ഞുവത്രേ. അക്ഷന്തവ്യമായ ഈ തെറ്റിന് തിരുനെല്ലി പെരുമാൾ ഭൂതത്തെ ശപിച്ചു ശിലയാക്കിയെന്നും അങ്ങനെ കുറവു വന്നതായ ഭൂതത്തിന് പകരം ഒരാളെ ഇവിടെ നിന്നും അയയ്ക്കുകയും ചെയ്തുവത്രേ. കൊട്ടിയൂർ ഉത്സവത്തിന് മുൻപ് 'ഭൂതത്താനെ പറഞ്ഞയക്കൽ' എന്ന ചടങ്ങ് എടവ മാസത്തിലെ വിശാഖം നാളിൽ തിരുനെല്ലിയിലും കൊട്ടിയൂർ ഉത്സവാനന്തരം ഈ ഭൂതത്തിനെ തിരുനെല്ലിയിലേക്ക് തിരിച്ചയക്കൽ ചടങ്ങ് കൊട്ടിയൂരും അനുഷ്ഠിച്ചുവരുന്നു.